ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​സി​ബി ചോ​ദ്യം ചെ​യ്യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച തീ​രും. അ​തേ​സ​മ​യം, ക​സ്റ്റ​ഡി നീ​ട്ടി​ക്കി​ട്ടാ​ന്‍ എ​ന്‍​സി​ബി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ മൂ​ന്നു ദി​വ​സ​മാ​യി ബം​ഗ​ളൂ​രു യെ​ല​ഹ​ങ്ക​യി​ലെ എ​ന്‍​സി​ബി ഓ​ഫി​സി​ല്‍ ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. എ​ന്നാ​ല്‍ ബി​നീ​ഷ് ഇ​തി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ഒ​ക്ടോ​ബ​ര്‍ 29ന് ​എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്ത ബി​നീ​ഷി​ന്‍റെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി 25 വ​രെ​യാ​ണ്.

അതേസമയം, ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍‌ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.