ചങ്ങനാശേരി : ഫോണ്‍ ചാറ്റിങ്ങിലൂടെ പ്രണയത്തിലായ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ . തിരുവനന്തപുരം കുളത്തുങ്കല്‍ അന്പലത്തിങ്കല്‍ പ്ലാവില പുത്തന്‍വീട്ടില്‍ ജെ. രജീഷിനെ(19)യാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഗൂഗിള്‍ മാപ്പ് വഴിയാണ് രജീഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത് .
ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങിച്ച്കൊടുത്ത മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലാകുന്നത് . വാകത്താനം പോലീസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.