ഡറാഡൂണ്‍: കോളജുകള്‍ തുറക്കാനുള്ള ആരോചനയില്‍ നിന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പിന്‍മാറി. സംസ്ഥാനത്തെ 84 സ്‌കൂളുകളില്‍ 80 അധ്യാപകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മദന്‍ കൗഷിക് പറഞ്ഞു. താരതമ്യേന കൊവിഡ് ബാധ കുറഞ്ഞ സംസ്ഥാനമെന്ന നിലയില്‍ സ്‌കൂളുകള്‍ക്ക് നിയന്ത്രണങ്ങളോട തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.

കോളജുകള്‍ തുറക്കുന്നതു സംബന്ധിച്ച്‌ ഇന്ന് നടന്ന കാബിനറ്റ് വിശദമായ ചര്‍ച്ച നടത്തി. ഡിസംബര്‍ മാസത്തില്‍ തുറക്കാമെന്ന തീരുമാനമെടുത്താണ് പിരിഞ്ഞത്. കൃത്യം ദിവസം തീരുമാനിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്ത് 4,147 സജീവ കേസുകളാണ് ഉള്ളത്. 64,032 പേര്‍ രോഗമുക്തരായി.

13 ജില്ലകളില്‍ തുറന്നുപ്രവര്‍ത്തിച്ച സ്‌കൂളുകളിലെ അധ്യാപകരെ മുഴുവന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.