സൂറിച്ച്: ഇന്ത്യ ആതിഥ്യമരുളാന്‍ നിശ്ചയിച്ചിരുന്ന വനിത അണ്ടർ-17 ഫുട്ബോൾ ലോകകപ്പ് റദ്ദാക്കിയതായി ഫിഫ അറിയിച്ചു. ലോകത്ത് കൊറോണ രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. കൊറോണ കാരണം ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ പോലും പല ഭൂഖണ്ഡത്തിലും പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും ഫിഫ പ്രധാന കാരണമായി ചൂണ്ടിക്കാട്ടി.

ഇന്ത്യ ആതിഥ്യമരുളിയാല്‍ അണ്ടര്‍-17ല്‍ വനിത ഫുട്ബോൾ ടീമിനും പങ്കെടുക്കാന്‍ സാധിക്കുമായിരുന്നു. 2021ല്‍ നടത്താനിരുന്ന മത്സരം മാറ്റി 2022 ൽ നടത്താമെന്നാണ് തീരുമാനം.