കാബുൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേർ മരിച്ചു, ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കുണ്ടൂസിലെ തലോകയിലാണ് സംഭവം.

മോർട്ടാർ ഉപയോഗിച്ചാണ് താലിബാൻ ആക്രമണം നടത്തിയത്. തലോക്ക പ്രദേശത്തെ സാധാരണക്കാരുടെ വീടുകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.

രാജ്യത്ത് താലിബാൻ ഭീകരർ നടത്തുന്ന അക്രമങ്ങൾ അസഹനീയമാണെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അഫ്ഗാൻ സുരക്ഷ സേനയും താലിബാൻ ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏപ്രിലിൽ താലിബാൻ നടത്തിയ വിവിധ ഭീകരാക്രമണങ്ങളിൽ 150 കുട്ടികളടക്കം 500 പേരാണ് കൊല്ലപ്പെട്ടത്.