കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ദിവസ വേതന തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക് ടൗണിനെ തുടര്‍ന്ന് വരുമാന മാര്‍ഗ്ഗം നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി. ഓരോരുത്തര്‍ക്കും 1000 രൂപാ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്.23 ലക്ഷം പേര്‍ക്ക് തുക കൈമാറിയതായി സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ വലിയ പ്രതിസന്ധിയാണ് ആളുകളില്‍ ഉണ്ടാക്കിയത്. ദിവസ വേതനക്കാരെയും, വഴിയോര കച്ചവടക്കാരെയും സാരമായി ബാധിച്ചു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നത്. ധനസഹായത്തിന് പുറമേ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 കിലോ ഗോതമ്ബും, 15 കിലോ അരിയും മറ്റ് ഭക്ഷ്യ ധാന്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്