പാലക്കാട്: പ്രണയിച്ച യുവതിയെ പതിനൊന്നു വര്‍ഷം അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടിനുള്ളില്‍ ഒളിപ്പിച്ച യുവാവിന്റെ വാര്‍ത്ത ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകാണ്. നെന്മാറ അയിലൂരിലാണ് സംഭവം. പ്രണയം പുറത്തറിഞ്ഞാല്‍ ബന്ധുക്കള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയമാണ് 11 വര്‍ഷം ഒളിവില്‍ കഴിയാന്‍ കാരണമെന്നും റഹ്മാനും സാജിതയും പറയുന്നു.

‘പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവള്‍ ഇറങ്ങിവന്നു. വീട്ടിലിരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച്‌ പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാന്‍ പറ്റിയില്ല. 10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ല. ഭക്ഷണം എല്ലാം ഞാന്‍ കൊടുത്തിരുന്നു. രാഖി സാവന്തിന്‍റെ ഫിറ്റ്നസ് വീഡിയോ വൈറലാകുന്നു; പരിഹാസ കമന്‍റുകള്‍ നിറയുന്നു

”ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല.’ ഇത്രയും വര്‍ഷം ഇങ്ങനെ താമസിച്ചത് എന്തിനെന്ന ചോദ്യത്തിന് റഹ്മാന്‍ നല്‍കിയ മറുപടിയാണിത്. “ഈയടുത്ത് വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാന്‍ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ എനിക്ക് കറികളൊന്നും തന്നിരുന്നില്ല.”- റഹ്മാന്‍ പറഞ്ഞു.

“വാതിലില്‍ ചെറിയ മോട്ടോര്‍ ഘടിപ്പിച്ചത് കുട്ടികള്‍ക്കു പോലും ചെയ്യാവുന്ന കാര്യമാണ്. ആരെയും ഷോക്കടിപ്പിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു. കളിപ്പാട്ടങ്ങളില്‍ ഉപയിക്കുന്ന മോട്ടോര്‍ ആണ് ഘടിപ്പിച്ചത്. ഇത്തരത്തില്‍ ഞാന്‍ പല ഇലക്‌ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറേയൊക്കെ വീട്ടുകാര്‍ നശിപ്പിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും കിട്ടാന്‍ വേണ്ടിയാണ് ചുമരില്‍ വിടവ് ഉണ്ടാക്കിയത് . ദൈവം സഹായിച്ച്‌ ഇതുവരെ വലിയ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. തലവേദനയും മറ്റുമൊക്കെ ഉണ്ടായിരുന്നു. അതിനുള്ള ചെറിയ മരുന്നുകളെല്ലാം വാങ്ങിവെച്ചിരുന്നു. ഇപ്പോള്‍ പോലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. എങ്കിലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവര്‍ എന്നെ പുറത്താക്കിയിരിക്കുകയാണ്.’- റഹ്മാന്‍ പറഞ്ഞു.

ഇലക്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താല്‍പര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്ബലില്‍ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാര്‍ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വര്‍ഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോള്‍ ഒക്കെ വാങ്ങി കൊടുത്തു.’ റഹിമാന്റെ വാക്കുകള്‍.

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമില്‍ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച്‌ കേള്‍ക്കും. അങ്ങനെയാണ് റഹിമാന്‍ ജോലിക്ക് പോകുമ്ബോള്‍ സമയം ചെലവഴിക്കുന്നത്. എന്റെ വീട്ടുകാര്‍‌ വിളിച്ചു. ഇപ്പോള്‍ സമാധാനമായെന്നും പത്തു വര്‍ഷം ഒറ്റമുറിയില്‍ കഴിഞ്ഞ സാജിത പറയുന്നു.