അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. 10ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ പ്രവിശ്യയായ ബഗ് ലാനിലെ സൈനികത്താവളത്തിന് സമീപമാണ് സംഭവം.

പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പുള്‍-ഇ-ഖുമ്രിയിലെ ബാഗ്-ഇ-ഷമാല്‍ പ്രദേശത്ത് ആക്രമണം നടന്നത് . സൈന്യത്തിന്‍റെ റിക്രൂട്ട്‌മെന്‍റ് കേന്ദ്രം ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്‌ഫോടനത്തില്‍ താവളത്തിന്‍റെ ചില ഭാഗങ്ങള്‍ തകര്‍ന്നു.