പട്‌ന : ബിഹാർ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാൽ ചൗധരി രാജിവച്ചു. അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നതിനെ തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദ്ദേശമനുസരിച്ചാണ് രാജി.

മൂന്ന് ദിവസം മുൻപാണ് മേവ്‌ലാൽ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ശക്തമായ അഴിമതി ആരോപണങ്ങൾ പൊതുശ്രദ്ധ നേടിയതോടെ രാജിവക്കാൻ മേവ്‌ലാൽ നിർബന്ധിതനാവുകയായിരുന്നു.

ഭഗൽപൂർ കാർഷിക സർവ്വകലാശാലയിൽ വൈസ് ചാൻസിലറായിരിക്കെ അനധികൃത നിയമനങ്ങൾ നടത്തിയെന്ന ആരോപണമാണ് മേവ്‌ലാലിനെതിരെ ഉണ്ടായത്. നിയമവിരുദ്ധമായി സർവ്വകലാശാലയിൽ അസി. പ്രൊഫസറെയും ജൂനിയർ സയന്റിസ്റ്റിനെയും നിയമിച്ചു എന്നായിരുന്നു കണ്ടെത്തൽ. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മേവ്‌ലാലിനെ ജെഡിയുവിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.