ദുബൈ:ദുബൈയിലെ ദേറയില്‍ അപാര്‍ട്‌മെന്റ് കെട്ടിടത്തില്‍ തീപിടുത്തം. കെട്ടിടത്തിന്റെ പതിനാലാം നിലയിലായിരുന്നു തീപിടുത്തം. ബുധനാഴ്ച രാവിലെ റിഗയിലെ ഫാല്‍കെണ്‍ ടവറില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫെന്‍സ് അറിയിച്ചു. രാവിലെ 9.01നാണ് അപകടം സംബന്ധിച്ച്‌ തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ മറ്റ് ഫ്‌ലാറ്റുകളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളെയും സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. 9.40ഓടെ തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായമോ പരിക്കുകളോ സംഭവത്തില്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.