ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. മൂന്നു മിനിറ്റും 51 സെക്കന്‍ഡുമായിരിക്കും ഗ്രഹണത്തിന്റെ ദൈര്‍ഘ്യമെന്ന് നാസയുടെ വെബ്സൈറ്റില്‍ പറയുന്നു. ഉച്ചക്ക് 01.42നും 06.41നും ഇടയ്ക്കായിരിക്കും സൂര്യഗ്രഹണം. ഭാഗിക ഗ്രഹണമാണ് നടക്കുക, സൂര്യന്റെ ഒരു ഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്ബോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.

അതേസമയം, വടക്കന്‍ ഹെമിസ്‌ഫെറില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം കാണാന്‍ സാധിക്കുകയുള്ളു. ഈ പൂര്‍ണ സൂര്യ ഗ്രഹണത്തെ റിങ് ഓഫ് ഫയര്‍ എന്നും അറിയപ്പെടാറുണ്ട്. നാസ നല്‍കുന്ന വിവരം അനുസരിച്ച്‌ കാനഡ, ഗ്രീന്‍ലാന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് സൂര്യഗ്രഹണം കാണാന്‍ സാധിക്കുന്നത്. ചില രാജ്യങ്ങളില്‍ ഭാഗികമായും സൂര്യ ഗ്രഹണം കാണാന്‍ സാധിക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ മാത്രമേ സൂര്യ ഗ്രഹണം കാണാന്‍ സാധിക്കുകയുള്ളു. അരുണാചല്‍ പ്രദേശ് പ്പോലെയുള്ള കിഴക്കന്‍ പ്രദേശങ്ങളായിലാണ് സൂര്യഗ്രഹണം കാണാന്‍ സാധിക്കുന്നത്. ഈ സൂര്യ ഗ്രഹണത്തിന് ചന്ദ്രന്‍ സൂര്യനെ 97 ശതമാനം മൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.