ഇടുക്കി: ജില്ലയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി 15 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കൂടി എത്തിച്ചു. ദേശീയ സേവാഭാരതിയുടെ നേതൃത്വത്തിലാണ് ഇവ ജില്ലയിലെത്തിച്ചത്.

സേവാഭാരതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ വേണുഗോപാല്‍ എന്‍, സെക്രട്ടറി ആകാശ് പി.ടി, ജില്ലാ സഹ കാര്യവാഹ് വി. പ്രതീപ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി. ജിതേഷ്, സേവാഭാരതി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, ശ്രീകാന്ത്, ദീപുമോഹന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സേവനം ആവശ്യമുള്ള രോഗികള്‍ക്കും, ആശുപത്രികള്‍ക്കും കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കും ഇവ കൈമാറുമെന്ന് സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി ടി.ആര്‍. രഞ്ജിത്ത് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 9207732166, 9544729099.