തൃശൂര്‍: ബി.ജെ.പിയുടെ ‘സമരജ്വാല’ യ്ക്ക് ഇന്ന് തുടക്കം. നേതാക്കളെയും കുടുംബത്തെയും അതുവഴി പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നീക്കങ്ങളില്‍ പ്രതിഷേധിച്ച്‌, സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിലാണ് ഇന്ന് പ്രതിഷേധ സമരജ്വാല നടക്കുകയെന്ന് നേതാക്കള്‍ അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. ബി.ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഓണ്‍ലൈനില്‍ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ കോഴിക്കോട് പരിപാടിയില്‍ ഓണ്‍ലൈനില്‍ പങ്കെടുക്കും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും സെക്രട്ടറിയേറ്റ് നടയ്ക്കല്‍ പങ്കെടുക്കും.
കൊല്ലത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, പത്തനംതിട്ട വൈസ് പ്രസിഡന്റ് ഡോ. പ്രമീള ദേവി, ആലപ്പുഴ ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, ഇടുക്കി വക്താവ് നാരായണന്‍ നമ്ബൂതിരി, കോട്ടയത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, എറണാകുളത്ത് വൈസ് പ്രസിഡന്റുമാരായ എ.എന്‍ രാധാകൃഷ്ണന്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, തൃശൂരില്‍ വൈസ്പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍, വക്താവ് ബി.ഗോപാലകൃഷ്ണന്‍, മലപ്പുറം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കോഴിക്കോട് വൈസ് പ്രസിഡന്റ് വി.വി രാജന്‍, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, വയനാട് സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ്ബാബു, കണ്ണൂരില്‍ ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, കാസര്‍കോട് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുക്കും.