ജാര്‍ഖണ്ഡ്: 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ബുധബാര്‍ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്ത മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നീന്ന് പൊലീസിന് ലഭിച്ച മൊബൈല്‍ ഫോണിലെ കോള്‍ ഡേറ്റ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രദീപ് കുമാര്‍ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു.

ജൂണ്‍ 7 ന് രാവിലെ 10ന് വീട്ടില്‍നിന്ന് ഇറങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നു കുടുംബം പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ചയാണ് വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

തുണി ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുന്നതിനു മുന്‍പ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്ന വിവരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ പറയാനാകൂവെന്നും സാധ്യമായ എല്ലാ കോണുകളില്‍നിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. അതിനു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നും പൊലീസ് അറിയിച്ചു. അ

തേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പൊലീസ് അന്വേഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാര്‍ഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷാഹ്ദിയോ പറഞ്ഞു.