കല്‍പ്പറ്റ: മുട്ടില്‍ മരംമുറിയെക്കുറിച്ച്‌ മുന്‍ വനംമന്ത്രി കെ രാജുവിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രതിയായ റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നിയുടേതാണ് വെളിപ്പെടുത്തല്‍. മരംകൊള്ള തടഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് താനുള്‍പ്പടെയുള്ള മരവ്യാപാരികള്‍ രേഖാമൂലം പരാതി നല്‍കിയിരുന്നനെന്നും, എന്നാല്‍ നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു

നിയമം ലംഘിച്ച്‌ സര്‍ക്കാര്‍ മരം മുറിക്കാന്‍ റോജി ശ്രമിച്ചതോടെയാണ് ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ബെന്നി ഇയാളുമായി പിരിയുന്നത്. ഇതിനുപിന്നാലെ താന്‍ സംഘടന പ്രതിനിധികള്‍ക്കൊപ്പം തിരുവനന്തപുരത്തെത്തി വനം മന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെന്നാണ് ബെന്നി പറയുന്നത്.
ഉത്തരവുണ്ടാക്കാന്‍ മുന്‍ റവന്യു വനം മന്ത്രിമാര്‍ സഹായിച്ചുവെന്ന് റോജി പലതവണ പറഞ്ഞിട്ടുണ്ടെന്നും ബെന്നി ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെന്നി.