കൊൽക്കത്ത : ബംഗാളിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീ പിടിത്തം. അഞ്ച് പേർ മരിച്ചു, നാലു പേർക്ക് പരിക്കേറ്റു. മാൾഡയിലെ സുജാപുരിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയാണ് ഫാക്ടറിക്ക് തീ പിടിച്ചത്. ജോലി നടന്നുകൊണ്ടിരിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശപ്രകാരം യോഗം ചേർന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു. യോഗത്തിൽ ജില്ല മജിസ്‌ട്രേറ്റും എസ്പി യും പങ്കെടുത്തു. മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള തുടരന്വേഷണം ഊർജ്ജിതമാക്കാൻ സർക്കാർ ഉത്തരവിട്ടു.