ചെറുതോണി: ചീയപ്പാറയില്‍ വഴിയോര കച്ചവടം നടത്തുന്ന ചിലമ്പിക്കുന്നേല്‍ രാജേഷ് ലോക് ഡൗണിലും തന്റെ ഉപജീവനമാര്‍ഗത്തിനായി കരകൗശല വസ്തു നിര്‍മാണം തുടരുന്നു. മുളയിലും ഈറ്റയിലും വ്യത്യസ്ഥ ഇനം ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച്‌ ശ്രദ്ധേയനാവുകയാണ് കഞ്ഞിക്കുഴി തട്ടേക്കണ്ണി സ്വദേശി ആയ രാജേഷ്.

അധികം വൈകാതെ കാര്യങ്ങളെല്ലാം പഴയപടിയാകുമെന്നും സഞ്ചാരികളെത്തി തുടങ്ങിയാല്‍ ജീവിതം വീണ്ടും പച്ചപിടിക്കുമെന്ന പ്രതീക്ഷയിലുമാണ് രാജേഷും കുടുംബവും.
12 വര്‍ഷമായി നേര്യമംഗലം അടിമാലി പാത ഓരത്ത് ചീയപ്പാറയില്‍ മുളയരി പായസ വില്‍പ്പനക്കൊസ്വന്തമായി നിര്‍മ്മിച്ച വിവിധ ഇനം ഉത്പന്നങ്ങളും രാജേഷ് വില്‍പന നടത്തിവന്നിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ മൂലം സഞ്ചാരികള്‍ എത്താതെ ആയതൊടെ വഴിയോര കച്ചവടവും നിലച്ചു. ഇതൊടെ രാജേഷിന്റെയും കുടുബത്തിന്റെയും ജീവിതം ദുരിത പൂര്‍ണ്ണമായി.

ഈറ്റയില്‍ നിര്‍മ്മിച്ച വ്യത്യസ്ഥ ഇനം ഓടക്കുഴല്‍, മുളകൊണ്ട് ഉള്ള പുട്ട് കുറ്റി, മുളയില്‍ തിര്‍ത്ത ബിരിയാണി കുഭം, വ്യത്യസ്ഥ ഇനം അമ്ബും വില്ലും കളും എന്നിവയെല്ലാം രാജേഷ് സ്വന്തമായി നിര്‍മ്മിച്ച്‌ വഴിയോര കച്ചവടം നടത്തിയിരുന്നത്. 40 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന മുളയുടെ അരി വയനാട്ടിലെ വനവാസി സൊസൈറ്റികളില്‍ നിന്നും എത്തിച്ചാണ് രാജേഷ് പായസം ഉണ്ടാക്കി വഴിയോര കച്ചവടം നടത്തി പോന്നിരുന്നത്.

കോവിഡ് എന്ന മഹാമാരിയില്‍ നിന്ന് നാട് മുക്തമായി നല്ല ഒരു നാള്‍ വരും എന്ന പ്രതിക്ഷയോടെ ലോക്ക് ഡൗണ്‍ കാലത്തും കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച്‌ കൂട്ടുകയാണ് രാജേഷും, രണ്ട് പെണ്‍ മക്കളും.