ന്യൂഡല്‍ഹി | വാക്‌സിന്‍ സ്റ്റോക്ക് അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു . സ്റ്റോക്കിന് പുറമെ അവ സൂക്ഷിക്കുന്ന താപനില അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്നാണ് നിര്‍ദേശം.ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.

സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും അറിയിച്ചു.
ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വാക്‌സിന്‍ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു.