ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര നേ​തൃ​ത്വം കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ ത​ന്നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.

മ​ന്ത്രി​മാ​രെ കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് താ​ന്‍ ഡ​ല്‍​ഹി​ക്ക് പോ​യ​ത്. ത​ന്നെ വി​ളി​ച്ചു​വ​രു​ത്തേ​ണ്ട ആ​വ​ശ്യം നേ​തൃ​ത്വ​ത്തി​നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ് സി.​കെ. ജാ​നു വി​വാ​ദമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു . ജാ​നു പ​ണം വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച പ്ര​സീ​ത സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​നു​മാ​യി ക​ണ്ണൂ​രി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് ത​ന്‍റെ പ​ക്ക​ല്‍ തെ​ളി​വു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഘ​ട​ക​ക​ക്ഷി​നേ​താ​വാ​യ ജാ​നു​വി​ന് ബി​ജെ​പി മു​റി ബു​ക്ക് ചെ​യ്ത് ന​ല്‍​കി​യ​തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്നും അദ്ദേഹം ചോ​ദി​ച്ചു.