ലണ്ടന്‍: ബ്രിട്ടീഷ്​ രാജകുടുംബത്തില്‍നിന്ന്​ ​പിണങ്ങിയിറങ്ങിയ ഹാരി- മേഗന്‍ ദമ്ബതികള്‍ക്ക്​ പിറന്ന രണ്ടാം കുഞ്ഞിന്​ നല്‍കിയ പേരിനെ ചൊല്ലി പുതിയ വിവാദം. എലിസബത്ത്​ രാജ്​ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായിരുന്ന ലിലിബെറ്റ് എന്നത്​ കുഞ്ഞിന്​ നല്‍കു​ംമുമ്ബ്​ രാജകുടുംബത്തിനോട്​ സമ്മതം വാങ്ങേണ്ടിയിരുന്നുവെന്നും അതുണ്ടായില്ലെന്നും കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച്‌​ ബ്രിട്ടീഷ്​ മാധ്യമമായ ​ബി.ബി.സി റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ചാനലി​െന്‍റ കൊട്ടാര ലേഖകന്‍ ജോണി ഡയ്​മണ്ട്​ ആണ്​ മുതിര്‍ന്ന ഉ​േദ്യാഗസ്​ഥനെ ഉദ്ധരിച്ച്‌​ രാജകുടുംബത്തി​െന്‍റ പ്രതിഷേധം പരസ്യമാക്കിയത്​. എന്നാല്‍, റിപ്പോര്‍ട്ട്​ പുറത്തുവന്ന്​ ഒന്നര മണിക്കൂര്‍ കഴിഞ്ഞ്​ ബി.ബി.സിക്കെതിരെ കടുത്ത ഭാഷയില്‍ ഹാരി രംഗത്തെത്തി. മകള്‍ പിറന്നശേഷം രാജ്​ഞിയെ ആയിരുന്നു താന്‍ ആദ്യം വിളിച്ചതെന്നും കുടുംബത്തെ വിളിച്ച്‌​ സമ്മതം വാങ്ങിയിരുന്നുവെന്നും പ്രസ്​താവനയില്‍ അറിയിച്ചു. വെള്ളിയാഴ്​ച മേഗന്​ പിറന്ന കുഞ്ഞിന്​ ലിലിബെറ്റ്​ എന്നതിനൊപ്പം ഹാരിയുടെ മാതാവി​െന്‍റ പേരായ ഡയാന എന്നു കൂടി ചേര്‍ത്താണ്​ പേരിട്ടത്​. 95കാരിയായ രാജ്​ഞി കുഞ്ഞായിരിക്കെ വിളിപ്പേരായിരുന്നു ലിലിബെറ്റ്​ എന്നത്​. ജോര്‍ജ്​ അഞ്ചാമന്‍ രാജാവാണ്​ ആദ്യം ആ പേരുകൂട്ടി വിളിച്ചിരുന്നത്​. പിന്നീട്​ ഭര്‍ത്താവ് ഫിലിപ്​ രാജകുമാരനും വിളിച്ചു.