കെ.എസ്.ആര്‍.ടി.സി.യില്‍ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ‌യ്‌ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി . പ്രാഥമിക അന്വേഷണത്തില്‍ ഫണ്ട് മാനേജ്‌മെന്റിലെ ഗുരുതരമായ ക്രമക്കേട് 2010 മുതല്‍ തുടങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു .കെ.എസ്.ആര്‍.ടി.സി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് കണ്ടെത്തിയിട്ടുണ്ട് . അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെയുള‌ള ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ചയുള‌ളതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു , വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു .