ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ലൗ ജിഹാദ് എന്ന് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് പിടികൂടി. ഫരീദാബാദിലാണ് സംഭവം.

13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അമാന്‍ ഖാന്‍ എന്ന യുവാവാണ് പിടിയിലായത്. അമ്മയോടൊപ്പം നില്‍ക്കുന്ന സമയത്താണ് പെണ്‍കുട്ടിയെ അമാന്‍ ഉള്‍പ്പെടുന്ന ഒരു സംഘം ആളുകള്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം എസ്ജിഎം പോലീസില്‍ പരാതി നല്‍കി.

നവംബര്‍ 16ന് വൈകുന്നേരം 5 മണിയോടെ കമ്പിളി വസ്ത്രം വാങ്ങി വീട്ടിലേയ്ക്ക് വരുന്ന വഴിയാണ് അമാന്‍ ഖാനും സംഘവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷയില്‍ കയറ്റിയാണ് ഇവര്‍ പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ ഓട്ടോയ്ക്ക് പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.