ബാലരാമപുരം: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. അന്തിയൂര്‍ ചെട്ടിക്കുടിവിളാകത്ത് വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ സരസ്വതി അമ്മ(76)​,​ മകള്‍ ലതകുമാരി (53)​ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. 7 ന് രാവിലെ 9 മണിയോടെയാണ് സരസ്വതിയമ്മയുടെ മരണം സംഭവിച്ചത്. ഉച്ചയോടെ ലതകുമാരിയും മരിച്ചു.

സരസ്വതിയമ്മയുടെ മറ്റ് മക്കള്‍: ഹരികുമാര്‍,​ പരേതനായ മധുസൂദനന്‍. മരുമകള്‍: ഗീതാകുമാരി. സുകുമാരന്‍ നായരാണ് (റിട്ട.ബി.എസ്.എന്‍.എല്‍)​ ഗീതാകുമാരിയുടെ ഭര്‍ത്താവ്. മക്കള്‍: വിഷ്ണു,​ വിഘ്നേഷ് (എം.എസ്.പി മലപ്പുറം)​. മരുമക്കള്‍: അതുല്യ,​ ആതിര.