കോവിഡ് ബാധിച്ച്‌ തന്റെ സഹോദരന്‍ മരിച്ചുവെന്ന് നടി മഹി വിജ്. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ സഹോദരന് കിടക്ക ലഭിക്കാതെ വന്ന സാഹചര്യത്തില്‍ മഹി വിജ് സഹായം അഭ്യര്‍ഥിച്ചു വന്നിരുന്നു. തുടര്‍ന്ന് നടന്‍ സോനു സൂദാണ് നടിയെ സഹായിച്ചത്.

എന്റെ 25 വയസ്സുകാരനായ സഹോദരന്‍ കോവിഡിനോടുള്ള അവന്റെ പോരാട്ടം അവസാനിപ്പിച്ചിരിക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവായിരുന്നിട്ടും പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ജീവിച്ചത്. എന്റെ അനുജന് കിടക്ക ലഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയ സോനു സൂദിന് നന്ദി- മഹി വിജ് കുറിച്ചു.

അപരിചിതന്‍ എന്ന സംഗീത് ശിവന്റെ മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ വേഷമിട്ട നടിയാണ് മഹി വിജ്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല മഹി. രണ്ട് പെണ്‍മക്കളുടെ അമ്മയാണവര്‍. രണ്ടാമത്തെ മകളുടെ ജനനവുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു മോഡലും റിയാലിറ്റി ഷോ താരവുമായ മഹി.