ഐഫോണ്‍ മുതല്‍ ആപ്പിള്‍ വാച്ചുകള്‍ വരെയുള്ള 48 കോടിയിലധികം രൂപ വിലവരുന്ന ആപ്പിള്‍ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു . നോര്‍ത്താംപ്റ്റണ്‍ഷയറിലെ എംവണ്‍ മോട്ടോര്‍വേയില്‍ നവംബര്‍ 10നാണ് സംഭവം.ആപ്പിള്‍ ഉത്പന്നങ്ങളുമായി വരികയായിരുന്ന ട്രക്കിനെ ഉന്നം വച്ച മോഷ്ടാക്കള്‍ ഡ്രൈവറേയും സുരക്ഷാ ജീവനക്കാരേയും ഹൈവേയില്‍ ഉപേക്ഷിച്ച്‌ ട്രക്കുമായി കടന്നുകളയുകയായിരുന്നു.

മോഷ്ടാക്കളെ കുറിച്ച്‌ പോലീസിന് വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം മോഷണം നടത്താനായി ഇവര്‍ ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. ജീവനക്കാരെ അക്രമിച്ചതുമില്ല. ഇവരുടെ കൈകാലുകള്‍ കെട്ടുന്നതിനിടെ ഇരുവര്‍ക്കും ചെറുതായി പരിക്കേറ്റു.