ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയവരുടെ സാമ്ബിളുകള്‍ ഉപയോഗിച്ചു നടത്തിയ ജീനോം സീക്വന്‍സിങ്ങിലൂടെയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്തെ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റ വകഭേദത്തിനു സമാനമാണിതെന്നും ​ഗവേഷകര്‍ പറയുന്നു.

കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദമെന്നാണ് കണ്ടെത്തല്‍. ഇത് ആല്‍ഫ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

B.1.1.28.2 വകഭേദം ബാധിക്കുന്നവര്‍ക്കു രോഗം ഗുരുതരമാകാനുള്ള സാധ്യതയുമുണ്ട്. ഇതുമൂലം ശരീരഭാരം കുറയാനും ശ്വാസനാളത്തിലും ശ്വാസകോശ അറകളിലും രൂക്ഷമായ തകരാറുകള്‍ സംഭവിക്കാനും ഇടയുണ്ടെന്നാണ് കണ്ടെത്തല്‍.
വാക്‌സിനുകള്‍ എത്രത്തോളം ഈ വകഭേദത്തെ പ്രതിരോധിക്കും എന്നത് സംബന്ധിച്ച്‌ പഠനം നടക്കേണ്ടതുണ്ട്.