വണ്ടൂർ: താലൂക്കാശുപത്രിയിൽ ആരംഭിച്ച കോവിഡ് ആശുപത്രി പിൻവലിച്ച സർക്കാർ നടപടി തിരുത്തണമെന്ന് യൂത്ത് ലീഗ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി. വണ്ടൂർ നിയോജക മണ്ഡലത്തിലെ മിക്ക കോവിഡ് രോഗികൾക്കും ആശ്വാസമായി സർക്കാർ തീരുമാനിച്ച കോവിഡ് ഹോസ്പിറ്റൽ വളരെ പെട്ടെന്ന് പിൻവലിച്ച് അവിടുത്തെ കോവിഡ് രോഗികളെ മഞ്ചേരി യിലേക്കും നിലമ്പൂരിലേക്കും മാറ്റിയിരിക്കുകയാണ്. ഇത് ഇവിടുത്തെ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതും കോവിഡ് രോഗികളെ ചികിത്സിക്കുന്ന Private ഹോസ്പിറ്റലുകളെ സഹായിക്കാനുമു ള്ളതാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. നിലവിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും ഭക്ഷണം നൽകുനതിലും ഒക്കെ വേണ്ട ഫണ്ട് അനുവദിച്ച് വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സംവിധാനത്തെയാണ് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. ആദ്യം കോവിഡ് രോഗികൾക്കുള്ളപ്രസവ വാർഡ് എന്നും പിന്നീട് ജനറൽ പ്രസവവാർഡാണ്തുടങ്ങുന്നതും എന്നും പറഞ്ഞാണ് കോവിഡ് ഹോസ്പിറ്റൽ നിർത്തലാക്കിയത്.
ഈ നടപടി പിൻവലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ , ജന. സെക്രട്ടറി എം.ടി അലി നൗഷാദ് , ഡോ. ഫൈസൽ ബാബു ,എ.ഹസ്കർ , മുഹമ്മദ് കോയ തങ്ങൾ, സുഹൈൽ PH , ഫാഹിസ് കെ ,ഹബീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.