തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ ​പ്ര​വേ​ശ​ന​ത്തി​ന്​ വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന ഫീ​സ്​ ആ​വ​ശ്യ​പ്പെ​ട്ട സ്വാ​ശ്ര​യ മാ​നേ​ജ്​​മെന്‍റു​ക​ളെ വെ​ട്ടി​ലാ​ക്കി ക്രി​സ്​​ത്യ​ന്‍ മെ​ഡി​ക്ക​ല്‍ മാ​നേ​ജ്​​മെന്‍റ്​ അ​സോ​സി​യേ​ഷ​െന്‍റ ഫീ​സ്​ ഘ​ട​ന. 10.5 ല​ക്ഷം മു​ത​ല്‍ 21 ല​ക്ഷം വ​രെ ഇ​ത​ര സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ ഫീ​സ്​ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ക്രി​സ്​​ത്യ​ന്‍ മാ​നേ​ജ്​​മെന്‍റ്​ അ​സോ​സി​യേ​ഷ​നു​ കീ​ഴി​ലു​ള്ള നാ​ല്​ കോ​ള​ജു​ക​ളും 7.65 ല​ക്ഷം രൂ​പ​യാ​ണ്​ 85 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ ഫീ​സാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ഫീ​സ്​ നി​ര്‍​ണ​യ സ​മി​തി നി​ശ്ച​യി​ച്ച ഫീ​സ്​ ഘ​ട​ന അ​പ​ര്യാ​പ്​​ത​മാ​ണെ​ന്നും നാ​ലി​ര​ട്ടി വ​രെ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും മ​റ്റ്​ കോ​ള​ജു​ക​ള്‍ വാ​ദ​മു​യ​ര്‍​ത്തു​േ​മ്ബാ​ഴാ​ണ്​ തൃ​ശൂ​ര്‍ അ​മ​ല, ജൂ​ബി​ലി, മ​ല​ങ്ക​ര, പു​ഷ്​​പ​ഗി​രി കോ​ള​ജു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട ഫീ​സ്​ ഘ​ട​ന പു​റ​ത്തു​വ​ന്ന​ത്.

13 ല​ക്ഷം രൂ​പ ഫീ​സാ​യി നി​​ര്‍​ദേ​ശി​ക്കു​ന്നെ​ങ്കി​ലും കോ​വി​ഡ്​ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌​ 7.65 ല​ക്ഷം രൂ​പ ഇൗ ​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന്​ മ​തി​യെ​ന്നാ​ണ്​ ഇൗ ​നാ​ല്​ കോ​ള​ജു​ക​ള്‍ ന​ല്‍​കി​യ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്​. ക്രി​സ്​​ത്യ​ന്‍ കോ​ള​ജു​ക​ള്‍ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത് മൂ​ന്നി​ര​ട്ടി​യി​ലേ​റെ വ​ര്‍​ധ​ന​ക്കു​ള്ള ഇ​ത​ര സ്വാ​ശ്ര​യ മാ​നേ​ജ്​​മെന്‍റു​ക​ളു​ടെ വാ​ദ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തും. ക്രി​സ്​​ത്യ​ന്‍ കോ​ള​ജു​ക​ള്‍​ക്ക്​ 6,55,500 രൂ​പ​യാ​ണ്​ ഫീ​സ്​ നി​ര്‍​ണ​യ സ​മി​തി നി​ശ്ച​യി​ച്ച ഫീ​സ്.

20,70,000 രൂ​പ വാ​ര്‍​ഷി​ക ഫീ​സ്​ ആ​വ​ശ്യ​പ്പെ​ട്ട കൊ​ല്ലം അ​സീ​സി​യ കോ​ള​ജാ​ണ്​ ഉ​യ​ര്‍​ന്ന ഫീ​സ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. 20 ല​ക്ഷം മു​ത​ല്‍ 34 ല​ക്ഷം രൂ​പ വ​രെ​യാ​ണ്​ എ​ന്‍.​ആ​ര്‍.​െ​എ ക്വോ​ട്ട ഫീ​സാ​യി കോ​ള​ജു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. 34 ല​ക്ഷ​ത്തി​ല്‍​പ​രം രൂ​പ​ക്ക്​ തു​ല്യ​മാ​യ രീ​തി​യി​ല്‍ 46,000 യു.​എ​സ്​ ഡോ​ള​ര്‍ ആ​വ​ശ്യ​പ്പെ​ട്ട ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണ്​ എ​ന്‍.​ആ​ര്‍.​െ​എ​യി​ല്‍ കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​പ്പെ​ട്ട​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളോ​ട്​ ചേ​ര്‍​ന്നു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ വ​രു​മാ​നം കോ​ള​ജി​െന്‍റ ന​ട​ത്തി​പ്പി​ലേ​ക്ക്​ പ​രി​ഗ​ണി​ക്ക​രു​തെ​ന്നാ​ണ്​ സ്വാ​ശ്ര​യ മാ​നേ​ജ്​​മെന്‍റു​ക​ളു​ടെ വാ​ദം. എ​ന്നാ​ല്‍, ആ​ശു​പ​ത്രി​യി​ല്ലാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്ലെ​ന്നും അ​തി​നാ​ല്‍ അ​വ​യു​ടെ വ​രു​മാ​നം കോ​ള​ജു​ക​ളു​ടെ ന​ട​ത്തി​പ്പി​ലേ​ക്ക്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​മാ​ണ്​ ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യ ഫീ​സ്​ നി​ര്‍​ണ​യ സ​മി​തി​യു​ടെ നി​ല​പാ​ട്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ച്‌​ നി​ശ്ച​യി​ച്ച ഫീ​സി​നെ​തി​രെ​യാ​ണ്​ മാ​നേ​ജ്​​മെന്‍റു​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തും ഫീ​സ്​ പു​ന​ര്‍​നി​ര്‍​ണ​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വ്​ സ​മ്ബാ​ദി​ച്ച​തും.

പ​ല സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പ​രി​താ​പ​ക​ര​മാ​ണ്. ബ​ന്ധ​പ്പെ​ട്ട സ​മി​തി​ക​ളു​ടെ പ​രി​ശോ​ധ​ന സ​മ​യ​ത്ത്​ മാ​ത്രം രോ​ഗി​ക​ളും ഡോ​ക്​​ട​ര്‍​മാ​രും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​ണ്​ ചി​ല കോ​ള​ജു​ക​േ​ളാ​ട്​ ചേ​ര്‍​ന്നു​ള്ള ആ​ശു​പ​ത്രി​ക​ള്‍. ആ​ശു​പ​ത്രി​ക​ള്‍ ന​ന്നാ​യി പ്ര​വ​ര്‍​ത്തി​പ്പി​​ച്ചി​ല്ലെ​ങ്കി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​െന്‍റ അം​ഗീ​കാ​രം ത​ന്നെ പി​ന്‍​വ​ലി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നി​രി​ക്കെ​യാ​ണ്​ പ​ല കോ​ള​ജു​ക​ളും ത​ട്ടി​ക്കൂ​ട്ട്​ ആ​ശു​പ​ത്രി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.