ദുബൈ: യു.എ.ഇ വഴി സൗദിയിലേക്ക്​ പോകാന്‍ എത്തിയ മലയാളി അജ്​മാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു.പാലക്കാട്​ ഒറ്റപ്പാലം ചുനങ്ങാട്​ മലപ്പുറം കൂരാട്ട്​തൊടിയില്‍ മുഹമ്മദ്​ റഫീഖാണ്​ (43) മരിച്ചത്​. ജനുവരി 16ന്​​ യു.എ.ഇ വഴി സൗദിയിലേക്ക്​ പോകാനാണ്​ ഷാര്‍ജയില്‍ എത്തിയത്​.

എന്നാല്‍, യു.എ.ഇ അതിര്‍ത്തിയും സൗദി അടച്ചതോടെ യാത്ര മുടങ്ങി. ​അതിര്‍ത്തി തുറക്കുന്നതും കാത്ത്​ ഷാര്‍ജയില്‍ തങ്ങിയ റഫീഖ്​ കോവിഡ്​ പിടിപെട്ടതോടെ യാത്ര ചെയ്യാന്‍ കഴിയാതായി. അജ്​മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്​ മരണം. പിതാവ്​: പരേതനായ അബ്​ദുല്ലക്കുട്ടി. മാതാവ്​: ജമീല. ഭാര്യ: ജമീല. അജ്​മാനില്‍ ഖബറടക്കി.