കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആസാമില്‍ നിന്നൊരു സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി നഗരസഭയിലേക്കാണ് ആസാം സ്വദേശിനിയായ മുന്‍മി ഗൊഗോയ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.മലയാളത്തില്‍ നന്നായിസംസാരിക്കാനറിയാം മുന്‍മിക്ക്. പൊതുപ്രവര്‍ത്തനത്തിന് ഭാഷയൊരു തടസമല്ലെന്ന് മുന്‍മി പറയുന്നു.

ആസാമിലെ ലക്കിന്‍പൂര്‍ ബോഗിനടിയാണ് മുന്‍മിയുടെ സ്വദേശം.ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് മുന്‍മി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഇരിട്ടി പയഞ്ചേരി സ്വദേശി ഷാജിയെ വിവാഹം കഴിച്ചതോടെയാണ് കേരളത്തിലെത്തിയത്.

ചെങ്കല്‍ തൊഴിലാളിയായ ഷാജി സമൂഹമാധ്യമങ്ങളിലൂടെയാണ് മുന്‍മിയെ പരിചയപ്പെട്ടത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം രാഷ്ട്രീയത്തില്‍ സജീവമായി. ഇരിട്ടി ഊവ്വാപ്പള്ളിയിലെ വാടക വീട്ടിലാണ് ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം മുന്‍മി കഴിയുന്നത്.