ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നടപടികള്‍ ഒഴിവാക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഹര്‍ജി ഇന്ന് പരിഗണിക്കും.
ഇഡിയുടെ അറസ്റ്റ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ബിനീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
അതിനിടെ ഇ.ഡി കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിച്ചെങ്കിലും വിശദ വാദം കേള്‍ക്കുന്നത് 24 ലേക്ക് മാറ്റി. തെളിവ് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.