ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ജ​മ്മു​വി​ലെ ബ​ന്‍ ടോ​ള്‍ പ്ലാ​സ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍.ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ഗോ​ട്ട​യി​ലെ സ​ര​ക്ഷ ശ​ക്ത​മാ​ക്കി. ജ​മ്മു- ശ്രീ​ന​ഗ​ര്‍ ഹൈ​വേ അ​ട​യ്ക്കു​ക​യും ചെ​യ്തു.

അതേസമയം കഴിഞ്ഞ ദിവസം ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ 12 പൗ​ര​ന്‍​മാ​ര്‍​ക്ക് പ​രി​ക്കേറ്റു . പു​ല്‍​വാ​മ​യി​ല്‍ സൈ​നി​ക​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​ക​പോ​ര ഏ​രി​യ​യി​ലാ​ണ് സം​ഭ​വം.ഭീ​ക​ര​രു​ടെ ല​ക്ഷ്യം തെ​റ്റി​യെ​ന്നും തു​ട​ര്‍​ന്ന് ഗ്ര​നേ​ഡ് റോ​ഡി​ല്‍ പൊ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.​പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.