തിരുവനന്തപുരം: വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നവര്‍ക്ക് എതിരെ നടപടി. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. സ്ഥാനാര്‍ഥികളുടെ പ്രചാരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീലപദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന് സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു.
സാമൂഹ്യ മാധ്യമങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ അധിക്ഷേപകരമായി ചിത്രീകരിക്കല്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം
