കോട്ടയം: സീറ്റുകിട്ടിയില്ലെങ്കില്‍ ബദ്ധവൈരികളുടെ സീറ്റില്‍ മത്സരിക്കാനും തയ്യാര്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഇത്തരം സീറ്റുമാറ്റങ്ങളുടെ കഥകള്‍. കോട്ടയത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് ഇരുപതു വര്‍ഷക്കാലം യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചതിനു ശേഷം ഇത്തവണ കാലുമാറുന്നത്. കോൺഗ്രസ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സിപിഐ കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി. ലൈസാമ്മ ജോർജ് ആണ് സിപിഐയുടെ വാകത്താനം ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ആയത്. വാകത്താനം മുൻ പഞ്ചായത്ത് പ്രസിഡന്റും , മടപ്പള്ളി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.