കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ കണക്കുകളനുസരിച്ച്‌ കൊവിഡ് കേസുകളില്‍ പ്രകടമായ മാറ്റം. ഇന്ത്യയില്‍ ഇന്നലെ 46498 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായാണ് രോഗബാധയില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിലാവുന്നത്. രാജ്യത്ത് ഇതുവരെ 115163 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

അതേ സമയം മഹാരാഷ്ട്രയാണ് കൊവിഡ് തീവ്രമായി ബാധിച്ച ഇന്ത്യന്‍ സംസ്ഥാനം. 1.6 മില്ല്യണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. വെസ്റ്റ് ബംഗാളില്‍ കഴിഞ്ഞ 45 ദിവസമായി ദിവസേന 3000 പേര്‍ക്ക് അസുഖം ബാധിക്കുന്നുണ്ട്. ആഗോളതലത്തില്‍ 40,462,338 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുളള അമേരിക്കയില്‍ 30,232,844 രോഗികളും 1,120,715 മരണവും സ്ഥിതീകരിച്ചു. 8,393,773 കേസുകളുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലും റഷ്യയുമാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നും നാലും സ്ഥാനത്ത്.കേരളത്തില്‍ 5022 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗബാധയുണ്ടായത്് ഇതില്‍ 4257 സമ്പര്‍ക്കരോഗികള്‍. 7469 പേരാണ് ഇന്നലെ രോഗമുക്തരായി. 92731 പേര്‍ ചികിത്സയില്‍. കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ടെങ്കിലും ഇത് രോഗത്തിനെതിരായ ജാഗ്രത കുറയ്ക്കാനുളള സമയമല്ലെന്നും. കൊറോണ വ്യാപനം ഇപ്പോഴും തുടരുന്നുണ്ടെന്നും ഇതിനെതിരായുളള സുരക്ഷാമുന്‍കരുതലുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചു.