ക​ണ്ണൂ​ര്‍: ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യു​ടെ കീ​ഴി​ലു​ള്ള ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്കു​നേ​രേ ബോം​ബ് ഭീ​ഷ​ണി. ഭീ​ഷ​ണ​ക്ക​ത്തി​ലൂ​ടെ​യാ​ണ് അ​ക്കാ​ദ​മി​യി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്ന വി​വ​രം അ​ജ്ഞാ​ത​ന്‍ അ​റി​യി​ച്ച​ത്.

സി​ഖ് ടി​ബ​റ്റ​ന്‍​സ് ആ​ന്‍​ഡ് ജ​സ്റ്റീ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ലാ​ണെ​ന്ന് ഭീ​ഷ​ണി എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭീ​ഷ​ണി ക​ത്ത് അ​ക്കാ​ദ​മി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ന്‍​സ് പോ​ലി​സി​നു വി​വ​രം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലി​സി​നു വി​വ​രം കൈ​മാ​റി. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​യ​തി​നാ​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ച ശേ​ഷ​മാ​യി​രി​ക്കും കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ക.

ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ക്കാ​ദ​മി​യു​ടെ പു​റ​ത്ത് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.