ലോക കോടീശ്വര പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മറികടന്ന് ടെസ് ലയുടെയും സ്‌പെയ്‌സ് എക്‌സിന്റെയും മേധാവി ഇലോണ്‍ മസ്‌ക് മൂന്നാമന്‍. 100 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ഇലോണ്‍ മസ്ക് മൂന്നാമനാകുന്നത്. 82.1 ബില്യണ്‍ ഡോളറാണ് 2020 മാത്രം ഇലോണ്‍ മസ്കിന്റെ ആസ്തിയിലുണ്ടായ വര്‍ധന. ടെസ് ലയുടെ ഓഹരി വിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടമാണ് മസ്കിന്റെ നേട്ടത്തില്‍ നിര്‍ണായകമായത്. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് സൂചികയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇലോണ്‍ മസ്കിന്റെ കഴിഞ്ഞ രണ്ട് ദിവസത്തെ വരുമാനം 7.6 ബില്യണ്‍ ഡോളറിന്റെ അധികനേട്ടമാണ്.