കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​ എം.​സി.​ക​മ​റു​ദ്ദീ​നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എംഎല്‍എയെ പ്ര​മേ​ഹം ഉ​യ​ര്‍​ന്ന​തിനാല്‍ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ എം​എ​ല്‍​എ വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് 116 കേ​സു​ക​ളാ​ണ് എം​എ​ല്‍​എ​യ്ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തി​ട്ടു​ള്ള​ത്. ആദ്യമായാണ് സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ് കേ​സി​ല്‍ ഒരു എംഎല്‍എ സംസഥാനത്ത് അറസ്റ്റിലാകുന്നത്. 420 (വ​ഞ്ച​ന), 34 (ഗൂ​ഢാ​ലോ​ച​ന) എ​ന്നീ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ച​ന്തേ​ര, കാ​സ​ര്‍​ഗോ​ഡ്, ബേ​ക്ക​ല്‍, പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നുകളിലാണ് എംഎല്‍യ്‌ക്കെതിരെ പരാതികള്‍ ഉള്ളത്.