90 % സ്ത്രീകള്‍ക്കും തങ്ങളേക്കാള്‍ ഉയരമുള്ള പുരുഷന്മാരെയാണിഷ്ടം. 60 % പേര്‍ക്ക് ഭര്‍ത്താവ് ധനവാനായിരിക്കണം എന്നാണ് മോഹം.
സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവില്‍ കാണാനാഗ്രഹിക്കുന്ന സവിശേഷതകളും ഗുണഗണങ്ങളും ഒപ്പം അവരുടെ മനസ്സിലെ ആഗ്രഹങ്ങളും വസ്തുനിഷ്ഠമായി ഒരു ബൃഹത്തായ സര്‍വ്വേയിലൂടെ വെളിവാ ക്കപ്പെട്ടിരിക്കുന്നു.
ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിംഗേനും (University of Göttingen) ഫീമെയില്‍ ഹെല്‍ത്ത് ആപ്പ് ക്ലൂ വും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് സ്ത്രീകള്‍ തങ്ങളുടെ പാര്‍ട്ട്ണര്‍ക്കു വേണ്ട സവിശേഷ തകളെപ്പറ്റി മനസ്സ് തുറന്നിരിക്കുന്നത്.
ഈ സര്‍വ്വേയില്‍ 180 രാജ്യങ്ങളില്‍നിന്നുള്ള 64,000 സ്ത്രീകളാണ് പങ്കെടുത്തത്. ഇതില്‍ 40,600 പേര് 18 നും 24 നുമിടയില്‍ പ്രായമുള്ളവരായിരുന്നു. 40 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍ 3800 പേരും മറ്റുള്ളവര്‍ 25 മുതല്‍ 29 വയസ്സുവരെ പ്രായക്കാരുമായിരുന്നു.
ഈ അന്താരാഷ്ട്ര സര്‍വ്വേയില്‍ 25 % യുവതികള്‍ തങ്ങളുടെ ഭാവിവരന് സ്വജാതിയില്‍ നിന്നുള്ളയാളായിരി ക്കണമെന്നു നിഷ്കര്‍ഷിച്ചപ്പോള്‍ മറ്റുള്ളവര്‍ മതം വിവാഹത്തിന് വിഘാതമല്ലെന്ന് വിധിയെഴുതി.
തങ്ങളുടെ പാര്‍ട്ട്ണര്‍ ദയാലുവും മനസ്സലിവും ഉള്ള വ്യക്തിയായിരിക്കണമെന്നും തങ്ങളേക്കാള്‍ ഉയരമുള്ള ആളായിരിക്കണമെന്നും സര്‍വ്വേയില്‍ പങ്കെടുത്ത 90 % സ്ത്രീകളും ആഗ്രഹിക്കുന്നു.
ഭാവിവരന്റെ യോഗ്യതയായി വിദ്യാഭ്യാസം മാത്രമല്ല, മറിച്ച് ബുദ്ധിയും പക്വതയും പ്രധാന ക്വാളിറ്റിയായി കണക്കാക്കുന്നുവെന്ന് 86.5 പേര് അഭിപ്രായപ്പെട്ടു.
ഭാവി ഭര്‍ത്താവ് തികഞ്ഞ ആത്മവിശ്വസമുള്ളയാളും അതുപോലെ ഉദാരമതിയുമായിരുന്നാല് ഭാര്യക്കും അത് പോസിറ്റിവ് എനര്‍ജി നല്‍കുമെന്ന് 72 % യുവതികള്‍ അഭിപ്രായപ്പെട്ടു. എല്ലാ വിഷയത്തിലും കോണ്‍ഫിഡന്റ് ആയ ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്നവര്‍ 65 % മാണ്. എന്നാല്‍ പണത്തിന് ഒരു കുറവുമില്ലാത്ത ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ 60 % പേരാണ്.