യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,255 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 715 പേര് രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ 152,809 പേര്‍ക്ക് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 144,647 പേരും ഇതിനോടകം രോഗമുക്തരായി. 538 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 7,624 രോഗികള്‍ ചികിത്സയിലുണ്ട്.