പാരീസ്: ജനുവരിയില്‍ കോവിഡ് വാക്സിന് വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാന്‍സ്. ജനുവരിയോടെ അന്തിമ അനുമതികള്‍ നേടി വാക്സിന് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ് മുന്നൊരുക്കങ്ങള്‍ നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
അമേരിക്കയിലെ നാല് സംസ്ഥാനങ്ങള്‍ കോവിഡ് വാക്സിന് വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാന്‍സും വാക്സിന് വിതരണത്തിന് ഒരുങ്ങുന്നത്. കോവിഡ് വാക്സിന് 95 ശതമാനംവരെ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്. അമേരിക്കന്‍ ബയോടെക് സ്ഥാപനമായ മോഡേണ, അമേരിക്കന്‍ കന്പനിയായ ഫൈസര്‍, ജര്‍മന്‍ കന്പനിയായ ബയോന്‍ടെക്ക് എന്നിവയാണ് കോവിഡ് വാക്സിന് ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചത്.