ഇ​രി​ട്ടി (ക​ണ്ണൂ​ര്‍): ഇ​ട​തു-​വ​ല​ത് മു​ന്ന​ണി​ക​ളോ​ട് പോ​രാ​ടാ​ന്‍ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യാ​യി അ​സം സ്വ​ദേ​ശി​നി​യും. 11ാം വാ​ര്‍​ഡ്​ വി​കാ​സ് ന​ഗ​റി​ല്‍ നി​ന്നും ജ​ന​വി​ധി​തേ​ടാ​ന്‍ അ​സം സ്വ​ദേ​ശി​നി മു​ന്‍​മി​യെ​യാ​ണ്​ ബി.​ജെ.​പി ക​ള​ത്തി​ലി​റ​ക്കി​യി​ട്ടു​ള്ള​ത്. ഏ​ഴു വ​ര്‍ഷം മുമ്പാ​ണ് പ​യ​ഞ്ചേ​രി സ്വ​ദേ​ശി കെ.​എ​ന്‍. ഷാ​ജി മു​ന്‍മി​യെ വി​വാ​ഹം ചെ​യ്യു​ന്ന​ത്.

മ​ല​യാ​ളം സം​സാ​രി​ക്കാ​ന്‍ അ​റി​യു​മെ​ങ്കി​ലും എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ല. വി​ക​സ​ന കാ​ര്യ​ത്തി​ല്‍ ഭാ​ഷ പ്ര​ശ്‌​ന​മ​ല്ലെ​ന്നാ​ണ് മു​ന്‍മി പ​റ​യു​ന്ന​ത്.

അ​സ​മി​ലെ ലോ​ഹി​ന്‍പൂ​ര്‍ ബോ​ഗി​ന​ടി​യി​ലെ ലീ​ല ഗ​ഗോ​യ്, ഭ​വാ​നി ഗ​ഗോ​യ് ദമ്പ​തി​മാ​രു​ടെ മ​ക​ളാ​ണ് മു​ന്‍മി. സാ​ധി​ക, ഋ​ഷി​ക എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.