കോട്ടയം: കേരള കോണ്‍ഗ്രസ് എം ചിഹ്നമായ രണ്ടില സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ താല്‍ക്കാലികമായാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് ജോസ് കെ. മാണി.

കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷന്റെ ഉത്തരവിനെതിരെ കേരള ഹൈകോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും തുടര്‍നടപടികളെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ വാദം പൂര്‍ത്തിയായ സ്ഥിതിക്ക്, വരാനിരിക്കുന്ന വിധിയോടെ സത്യം വിജയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.