കോട്ടയം : കോട്ടയം, ചങ്ങനാശേരി, വൈക്കം നഗരസഭകളിലും കടുത്തുരുത്തി ബ്ലോക്കിൽ മുളക്കുളം ഡിവിഷൻ, കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ എരുമേലി ഡിവിഷൻ എന്നിവയും കുറിച്ചി, പനച്ചിക്കാട്, മണിമല ഗ്രാമപഞ്ചായത്തുകളിലും ആർ.എസ്.പി യ്ക്ക് നൽകാമെന്ന് ഉറപ്പ് നൽകിയ വാർഡുകളിൽ കോൺഗ്രസ്സ് ഏകപക്ഷീയമായി അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ആർ.എസ്.പി മുകളിൽ സൂചിപ്പിച്ച വാർഡുകളിൽ തനിച്ച് മത്സരിയ്ക്കുവാൻ തീരുമാനിച്ചു.

ആർ.എസ്.പി ജില്ലാ സെക്രട്ടറി ടി.സി അരുൺ, ജില്ലാ സെക്രെട്ടറിയേറ്റ് അംഗം എം.ആർ മഹേഷ്, യു.ടി.യു സി ജില്ലാ സെക്രട്ടറി മുണ്ടക്കയം സോമൻ, ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഖിൽ കുര്യൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.