അബുദാബി: യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി. ഈ വര്‍ഷം അവസാനം വരെയാണ് ആനുകൂല്യം ലഭിക്കുക. മെയ് 14ന് തുടങ്ങിയ ഹ്രസ്വകാല പൊതുമാപ്പിന്‍റെ കാലാവധി നവംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടി നല്‍കിയത്.

മാര്‍ച്ച്‌ ഒന്നിന് മുമ്പ്‌ വിസാ കാലാവധി അവസാനിച്ച ശേഷം യുഎഇയില്‍ തുടരുന്ന അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലാവധി ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെ നീട്ടിയെന്നും പിഴ അടയ്ക്കാതെ ഡിസംബര്‍ 31ന് മുമ്പ്‌ അനധികൃത താമസക്കാര്‍ക്ക് യുഎഇ വിടാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. മാര്‍ച്ച്‌ ഒന്നിന് മുമ്പ്‌ വിസിറ്റ്, ടൂറിസ്റ്റ്, താമസ വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം.