പെരിയ ഇരട്ട കൊലപാതകക്കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. വാദം പറയാന്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം, അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചെന്ന് സിബിഐ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ അടുത്തയാഴ്ച വാദം പറയുമെന്നും വ്യക്തമാക്കി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്.