ബെയ്ജിംഗ് : വുഹാനിലെ കൊറോണ വ്യാപനത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തതതിന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയെ ജയിലില്‍ അടച്ച്‌ ചൈന. മുന്‍ അഭിഭാഷകയായ ഷാങ് ഷാനെയാണ് ചൈനീസ് സര്‍ക്കാര്‍ ജയിലിലടച്ചത്.

രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ചാണ് വുഹാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. വുഹാനില്‍ കോവിഡ് ബാധിച്ച ജനങ്ങളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്തതതിന് അറസ്റ്റിലാകുന്ന മൂന്നാമത്തെ മാധ്യമ പ്രവര്‍ത്തകയാണ് ഷാങ്.നേരത്തെ ലി സെഹുവ, ചെന്‍ ക്യുഷി, ഫാങ് ബിന്‍ എന്നീ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

കോവിഡ് വ്യാപനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിലാണ് സെഹുവ, ക്യുഷി, ബിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. നിലവില്‍ മൂന്ന് പേരെയും കാണ്മാനില്ലാത്തതായാണ് വിവരം.