അബൂദബി:വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി യുഎഇ. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സമയം നീട്ടി നല്‍കി. മെയ് 14ന് തുടങ്ങിയ ഹ്രസ്വകാല പൊതുമാപ്പിന്റെ കാലാവധി നവംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടി നല്‍കിയത്. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസാ കാലാവധി അവസാനിച്ച ശേഷം യുഎഇയില്‍ തുടരുന്ന അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലാവധിയാണ് നീട്ടിയത്.

 

പിഴ അടയ്ക്കാതെ ഡിസംബര്‍ 31ന് മുമ്ബ് അനധികൃത താമസക്കാര്‍ക്ക് യുഎഇ വിടാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസിറ്റ്, ടൂറിസ്റ്റ്, താമസ വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം.

എമിറേറ്റ്സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ളവയില്‍ ചുമത്തിയിട്ടുള്ള പിഴകളൊന്നും ഇവര്‍ അടയ്ക്കേണ്ടതില്ലെന്ന് ഐസിഎ ഫോറിനേഴ്സ് അഫയേഴ്സ് ആന്‍ഡ് പോര്‍ട്ട്സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി അറിയിച്ചു. വിസ നിയമാനുസൃതമാക്കുന്നതിനായി അനധികൃത താമസക്കാര്‍ക്ക് രണ്ടാമത് അവസരം നല്‍കി ഉത്തരവിറക്കിയ യുഎഇ നേതാക്കള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.