മാവോയിസ്റ്റ് ബന്ധം സംശയിച്ച് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത പനമരം ബാങ്ക് ആക്രമണ കേസിലെ പ്രതി രാജീവന് മാവോയിസ്റ്റ് സംഘടനാ നേതാക്കളുമായി ബന്ധമെന്ന് പൊലീസ് വിലയിരുത്തൽ.

രാജീവനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. രാജീവന്റെ ഭാര്യ ആദിവാസി സമര സംഘം സെക്രട്ടറിയും പോരാട്ടം സംസ്ഥാനസമിതി അംഗവുമായ തങ്കമ്മയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഐബി ഉദ്യോഗസ്ഥരും വയനാട്ടിലെത്തും.