കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടം. ദേശീയ പാതയിൽ പുതിയ തെരുവിലാണ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ച ഇല്ലാത്തതതിനാൽ അപകടം ഒഴിവായി.

ആർക്കും പരിക്ക് ഇല്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു. ടാങ്കർ ലോറി ഇടിച്ചു കയറിയ ചിറക്കൽ ധനരാജ് ടാക്കീസിന് മുന്നിലെ തലശ്ശേരി ഹോട്ടൽ പൂർണമായും തകർന്നു.

കഴിഞ്ഞദിവസം കണ്ണൂർ മേലെ ചൊവ്വയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽ പെട്ടിരുന്നു. ബംഗളൂരുവിൽ നിന്ന് പപാചകവതകവുമായി എറണാകുളത്തേക്ക് പോയ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു.